Activate your premium subscription today
കുടിയേറ്റക്കാർക്കായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച "ഗോൾഡ് കാർഡ്" കൈവിട്ട കളിയാകുമോ? 50 ലക്ഷം ഡോളറിന് വിൽക്കുന്ന ഈ കാർഡുകൾ അമേരിക്കയിലേക്ക് കുടിയേറി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് നൽകുമെന്നാണ് ട്രംപ് പറയുന്നത്. യുഎസ് പ്രസിഡന്റിന്റെ അഭിപ്രായത്തിൽ
കൊച്ചി∙ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ ഒന്നാം വർഷത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപായി കഴിഞ്ഞ വർഷം മാർച്ച് 14ന് രാത്രിയിലാണ് വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. ഇതുപ്രകാരം പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറഞ്ഞു. നികുതിയുൾപ്പെടെ സംസ്ഥാനത്ത് പെട്രോളിന്
കൊച്ചി ∙ സംസ്ഥാന ബജറ്റ് രേഖയിൽനിന്നു രൂപയുടെ അംഗീകൃത ചിഹ്നത്തെ പുറത്താക്കി തമിഴ്നാട് സർക്കാർ സ്വീകരിച്ച ചിഹ്നം ഇന്ത്യൻ കറൻസിക്കു ലോകമെങ്ങും നേടാൻകഴിഞ്ഞ അംഗീകാരത്തിനെതിരായ ചോദ്യചിഹ്നമോ? വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവരിൽനിന്നുള്ള സന്ദേഹമാണിത്. ചിഹ്നം നിശ്ചയിക്കപ്പെട്ടിട്ടുള്ള നാണയങ്ങൾ ലോകത്തു
ഇറക്കുമതിച്ചുങ്കം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി വൈറ്റ്ഹൗസ്. അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപന്നങ്ങൾക്കും 150% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും ഇതു ന്യായീകരിക്കാനാവുന്നതല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പറഞ്ഞു.
രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തോതിൽ (Retail Inflation) തുടർച്ചയായ രണ്ടാംമാസവും കേരളം തന്നെ നമ്പർ 1 എന്ന് കേന്ദ്രം. ദേശീയതലത്തിൽ പണപ്പെരുപ്പം 7-മാസത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിൽ കുതിച്ചുകയറ്റം. ദേശീയതലത്തിലെ കഴിഞ്ഞമാസത്തെ റീട്ടെയ്ൽ പണപ്പെരുത്തിന്റെ ഏതാണ്ട് ഇരട്ടിയാണ് കേരളത്തിൽ.
വ്യവസായ, വാണിജ്യ മേഖലകൾക്കും ഓഹരി വിപണിക്കും വിലക്കയറ്റം മൂലം വിഷമത്തിലായ ജനങ്ങൾക്കാകെത്തന്നെയും ആശ്വാസമാകുംവിധം വിലക്കയറ്റത്തോത് 4% എന്ന നിർണായക നിലവാരത്തിനു താഴേക്ക്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) ഇന്നു പ്രഖ്യാപിക്കുന്ന നിരക്ക് 3.8% – 3.98% ആയിരിക്കാനാണു സാധ്യതയെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ പൊതുവേ അനുമാനിക്കുന്നു.
സഹകരണ ബാങ്കുകളിൽ നിക്ഷേപ വർധനയ്ക്കായി നിക്ഷേപസമാഹരണ യജ്ഞം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപത്തിന് പലിശ കുറച്ചതോടെ നിക്ഷേപസമാഹരണ യജ്ഞം പാളി. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പലിശയിൽ വർധന വരുത്തി പുതിയ സർക്കുലർ ഇറക്കും.
നികുതിവരുമാനം ഉൾപ്പെടെ പൊതുസേവനങ്ങൾക്കുള്ള സാമ്പത്തികസ്രോതസ്സുകൾ വർധിപ്പിച്ച് വളർച്ചയ്ക്ക് ആക്കം കൂട്ടാനുള്ള ലണ്ടൻ നഗരത്തിന്റെ ‘ഗ്രോത്ത് പ്ലാനി’ൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം. ലണ്ടൻ മേയർ സാദിഖ് ഖാനും ഗ്രോത്ത് ഏജൻസിയായ ലണ്ടൻ ആൻഡ് പാർട്നേഴ്സും സംയുക്തമായി പ്രഖ്യാപിച്ച വളർച്ചാ പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ പങ്കാളിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യയെയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷനായ ‘ഇ-കുബേർ’ വഴി മാർച്ച് 11ന് (ചൊവ്വ) 605 കോടി രൂപയാണ് കടപ്പത്രങ്ങളിറക്കി എടുക്കുക. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം വായ്പ എടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ഡോണൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധം കൂടുതൽ രാജ്യങ്ങൾ തമ്മിലെ പോരായി കത്തിപ്പടരുന്നു. ചൈനയിൽ നിന്നുള്ള വൈദ്യുത വാഹനങ്ങൾക്ക് കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനു പ്രാബല്യത്തിൽ വന്നവിധം കാനഡ 100% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു.
ബാങ്കിങ് മേഖലയുടെ പണ ലഭ്യതയിൽ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക. ബാങ്കുകളുടെ ആവശ്യങ്ങൾക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താൽക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
രാജ്യാന്തര ക്രൂഡ് ഓയിൽ (Crude oil price) വില ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബാരലിന് 70 ഡോളറിന് താഴേക്ക് വീണതോടെ, കുതിച്ചുകയറി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 68.56 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 65.37 ഡോളറിലേക്കുമാണ് ഇടിഞ്ഞത്.
കൊച്ചി ∙ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 70% സംഭാവന ചെയ്യുന്നത് കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളാണെന്ന് സിഐഐ മുൻ പ്രസിഡന്റും ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പ്രസ്താവിച്ചു. സിഐഐ സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു
കേന്ദ്ര ഏജൻസികളുടെ ഇടപെടലും കുപ്രചാരണവുമുൾപ്പെടെ പ്രതികൂല സാഹചര്യമുണ്ടായിട്ടും കേരളത്തിലെ സഹകരണ മേഖലയ്ക്കു വളർച്ച നേടാനായിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. സംഘങ്ങൾ സമാഹരിച്ച നിക്ഷേപത്തിൽ മുൻ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2023–24ൽ 6489.85 കോടിയുടെയും വായ്പയിൽ 5312.13 കോടി രൂപയുടെയും വർധനയുണ്ടായി.
അമേരിക്കയിൽ ക്രിപ്റ്റോ കറൻസികളുടെയും റിസർവ് ശേഖരിക്കും എന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം ക്രിപ്റ്റോ വിപണികളിൽ പുതിയ ഉണർവ് ഉണ്ടാക്കി. ക്രിപ്റ്റോ സ്ട്രാറ്റജിക് റിസർവിൽ ക്രിപ്റ്റോകറൻസികളായ ബിറ്റ് കോയിൻ, എതെറിയം, എക്സ് ആർ പി , സോളാന, കാർഡാനോ എന്നിവ ഉൾപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുമേഖലാ ലാഭവിഹിതത്തിൽ തുടർച്ചയായി ലക്ഷ്യം മറികടക്കാൻ കേന്ദ്രത്തിന് കഴിഞ്ഞു. സാമ്പത്തികമായി ഇതു കേന്ദ്രത്തിന് വൻ ആശ്വാസവുമാണ്. റിസർവ് ബാങ്കിൽ നിന്നും വമ്പൻ ലാഭവിഹിതം കേന്ദ്രത്തിന് ലഭിക്കാറുണ്ട്.
ദേശീയതല ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞമാസം 9.1% വാർഷിക വളർച്ചയുമായി 1,83,646 കോടി രൂപയിലെത്തി. 2024 ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയേക്കാൾ 9.1% അധികമാണിത്. കഴിഞ്ഞമാസത്തെ വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടി 43,704 കോടി രൂപയുമാണ്.
ന്യൂഡൽഹി∙ രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) കനത്ത ഇടിവിനു ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൂന്നാം പാദത്തിലെ കണക്കുകൾ. ഒക്ടോബർ–ഡിസംബറിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6.2 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 2023ലെ മൂന്നാം പാദവുമായി താരതമ്യം
ന്യൂഡൽഹി ∙ മൂന്നു മാസത്തിനിടയിൽ ധനമന്ത്രാലയത്തിലെ 2 ഉന്നത ഉദ്യോഗസ്ഥരെയാണ് റഗുലേറ്ററി ഏജൻസികളായ റിസർവ് ബാങ്കിന്റെയും സെബിയുടെയും തലപ്പത്തേക്ക് കേന്ദ്രം നിയോഗിച്ചത്. ഇരുവരും റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നാണ് ഈ പദവികളിലേക്ക് എത്തിയത്. ഡിസംബറിൽ സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണറായെങ്കിൽ കഴിഞ്ഞ ദിവസം തുഹിൻ
പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്രംഗം (Indian economy) മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന (India GDP Growth) വളർച്ചനിരക്ക് 6.2 ശതമാനമായി മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
സമ്പദ്വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലേക്കു പ്രവേശിച്ചതായി സാമ്പത്തിക വിദഗ്ധരുടെയും വിവിധ ഏജൻസികളുടെയും അനുമാനം. സാമ്പത്തിക വളർച്ച സംബന്ധിച്ച കണക്ക് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഇന്നു പുറത്തു വിടാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ – ഡിസംബർ കാലയളവിൽ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) 6.3 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടാകും എന്നാണു പൊതുവായ നിരീക്ഷണം
5 വർഷത്തിനിടയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തം വർധിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുകൾ. 2019ൽ 15–59 വയസ്സുകാരായ പുരുഷന്മാരിൽ 70.9 ശതമാനമാണ് തൊഴിലെടുത്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 75 ശതമാനമായി ഉയർന്നു. ഒപ്പം സ്ത്രീകളുടേത് 21.8 ശതമാനമായിരുന്നത് 25 ശതമാനമായും ഉയർന്നു.
ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ 90% പേർക്കും വാങ്ങൽശേഷി (പർച്ചേസിങ് പവർ) ദുർബലമെന്ന് റിപ്പോർട്ട്. ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെ മുന്നോട്ട് നയിക്കുന്നത്.
ന്യൂഡൽഹി ∙ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ (എൻബിഎഫ്സി) വായ്പ ലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് നടപടി. ഇതിനായി ഒരു വർഷം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണം ആർബിഐ എടുത്തുകളഞ്ഞു. ബാങ്കുകളുടെ മൈക്രോഫിനാൻസ് വായ്പകൾക്ക് ബാധകമായിരുന്ന നിയന്ത്രണവും നീക്കി. ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത
അര നൂറ്റാണ്ടായി കൃത്യമായി കണക്കെടുപ്പ് നടക്കാതെ ഒരു ‘ഔദ്യോഗിക സ്വർണശേഖരം’. അനൗദ്യോഗികമായി വിലയിരുത്തുന്നതാകട്ടെ ഏകദേശം 425 ബില്യൻ ഡോളറിന്റെ (37.5 ലക്ഷം കോടി രൂപ) സ്വർണമുണ്ടെന്നും. എന്നാൽ, ആ നിലവറയിൽ സ്വർണം ഇപ്പോഴുമുണ്ടോ? അതോ കാണാതായോ?
ക്ഷേമ പെൻഷൻ കുടിശിക ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഫെബ്രുവരി 25ന് റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 1,920 കോടി രൂപയാണ് സമാഹരിക്കുക.
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഗുജറാത്ത് കേഡർ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പി.കെ. മിശ്രയാണു നിലവിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ളത്. 1980 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ
നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ (ഒക്ടോബർ–മാർച്ച്) രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം. രണ്ടാംപാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സാമ്പത്തികവളർച്ചാനിരക്ക് 5.4 ശതമാനമായി ഇടിഞ്ഞിരുന്നു. 12 മാസങ്ങൾക്കിടയിലുള്ള (7 പാദങ്ങൾ) ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മൂന്നാം പാദം (ഒക്ടോബർ–ഡിസംബർ) മുതൽ സാമ്പത്തികരംഗം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
വാഹന, ഫാർമസ്യൂട്ടിക്കൽ, സെമികണ്ടക്ടർ മേഖലകളിലും 25% ഇറക്കുമതിത്തീരുവ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഹനത്തിന്റെ തീരുവ സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 2നായിരിക്കും. ഫാർമ, ചിപ് ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കും.
ന്യൂഡൽഹി∙ വ്യാപാരരംഗത്ത് യുഎസിന്റെ നീക്കങ്ങൾ ഒരുതരത്തിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. ഇന്ത്യയിലെ ബിസിനസുകളെ സംബന്ധിച്ച് ഇതൊരു സുവർണാവസരമാണെന്ന് സർക്കാർ ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരത്തിനു
തുടർച്ചയായി മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ജനുവരിയെ അപേക്ഷിച്ച് 2.38 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി. അതേസമയം, ഇറക്കുമതിയിൽ 10.28 ശതമാനത്തിന്റെ വർധനയുണ്ട്. ജനുവരിയിൽ 5,942 കോടി ഡോളറിന്റെ ഇറക്കുമതിയും 3,643 കോടി ഡോളറിന്റെ കയറ്റുമതിയും നടന്നു.
നമ്മുടെ നാട്ടിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്തുകൊണ്ടാണിത്രയും പ്രസക്തമാകുന്നത് ? അതറിയാൻ ചില കണക്കുകൾ നോക്കാം. ഇന്ത്യയിലാകെ 5.93 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് 30 ശതമാനമാണ്. 25 കോടി ആളുകൾ ഈ
റിസർവ് ബാങ്ക് 50 രൂപയുടെ പുത്തൻ നോട്ട് ഉടൻ പുറത്തിറക്കും. മഹാത്മ ഗാന്ധി (ന്യൂ) സീരിസിലാണ് പുതിയ നോട്ടും എത്തുകയെന്നും ഇതിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും ഉണ്ടാകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
വ്യക്തികൾ ഒരു നിശ്ചിത പലിശനിരക്കിൽ സർക്കാരിനോ കമ്പനിക്കോ നിശ്ചിതകാലത്തേക്ക് പണം കടം കൊടുക്കുന്ന, ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപന്നവുമാണ് ബോണ്ട്. ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് മുൻ നിശ്ചയിച്ച സമയങ്ങളിൽ പലിശയും കാലാവധി തീരുമ്പോൾ മുതലും തിരിച്ചു ലഭിക്കും.
നഗര തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാരിനെ ആശ്രയിക്കാതെ വികസന പദ്ധതികൾ നടപ്പാക്കാൻ വഴിതുറക്കുന്ന മുനിസിപ്പൽ ബോണ്ട് സംസ്ഥാനത്ത് ആദ്യം കോർപറേഷനുകളിൽ തുടങ്ങും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയനുസരിച്ചു കട ബാധ്യതകളില്ലാത്ത മുനിസിപ്പാലിറ്റികൾക്കും കോർപറേഷനുകൾക്കും സ്വന്തമായി കടപ്പത്രം ഇറക്കാനാകും.
മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്ല്യുപിഐ) ജനുവരിയിൽ 2.31 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ ഇത് 2.37 ശതമാനമായിരുന്നു.
ഗ്രാമീണ മേഖലകളിലെ വിലക്കയറ്റമാണു കേരളത്തിലെ ആകമാന വിലക്കയറ്റത്തിന്റെ തോതു ദേശീയ നിരക്കിനെക്കാൾ കൂടുതലായിരിക്കുന്നതിനു പ്രധാന കാരണമെന്നു വിപണി ഗവേഷണരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ശതകോടീശ്വരൻ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ യുഎസ് ചുമത്തിയ കൈക്കൂലിക്കുറ്റം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചോ? യുഎസ് സന്ദർശനത്തിലുള്ള മോദിയോട് മാധ്യമപ്രവർത്തകരുടേതായിരുന്നു ചോദ്യം.
രാജ്യത്ത് വിലക്കയറ്റത്തിൽ നമ്പർ വണ്ണാണ് കേരളമെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒഡീഷ (6.05%), ഛത്തീസ്ഗഢ് (5.85%), ഹരിയാന (5.1%), ബിഹാർ (5.06%) എന്നിവയാണ് കേരളത്തിന് തൊട്ടുപിന്നാലെ വിലക്കയറ്റത്തോതിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. ദേശീയതലത്തിൽ പണപ്പെരുപ്പം 5-മാസത്തെ താഴ്ചയിലേക്ക് കുറഞ്ഞപ്പോഴാണ് കടകവിരുദ്ധമായി കേരളത്തിലെ കയറ്റം.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ആസ്തികളിൽ ഉയർച്ച ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ചൈനയിൽ നിന്നുള്ള 'ഡീപ് സീക്' ശ്രദ്ധ ആകർഷിച്ചതോടെ ക്രിപ്റ്റോ കറൻസികൾ ഒന്ന് പതുങ്ങി ഉൾവലിഞ്ഞിരുന്നു. ഇത് താല്കാലികമാണോ അതോ ഇനിയും ക്രിപ്റ്റോ കറൻസികൾ പിടിവിട്ടു ഉയരുമോ
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.
തിരുവനന്തപുരം ∙ ബജറ്റിനു മുൻപ് വിവാദം അഴിച്ചുവിട്ട കിഫ്ബിയുടെ ടോൾ പിരിവുനീക്കത്തിന് ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ സ്ഥിരീകരണം. കിഫ്ബി രൂപീകരിച്ചപ്പോൾത്തന്നെ വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ കിഫ്ബിക്കു പണം
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമായ വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2023 – 24 കാലയളവിൽ സമ്പദ്വ്യവസ്ഥ 6.5 % വളർച്ച രേഖപ്പെടുത്തി. മുൻ വർഷം ഇത് 4.2 ശതമാനമായിരുന്നു. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പോസിറ്റീവ് വളർച്ചയാണെന്നും സംസ്ഥാനത്തിന്റെ നയസമീപനങ്ങളാണ്
ഇരുതല മൂർച്ചയുള്ള ആധുനിക കാലത്തിലെ ബജറ്റ്. അതായത്, ഒരു വശത്ത് സാമ്പത്തിക വളർച്ച ലക്ഷ്യമാക്കണം; മറുവശത്ത് ക്ഷേമ സങ്കൽപ്പങ്ങളോട് നീതിയും പുലർത്തണം.ഈ നിലയിൽ കേരള ബജറ്റ് സത്യസന്ധത പുലർത്തിയിട്ടുണ്ട്. വളർച്ചക്ക് ആക്കം കൂട്ടുന്ന നിരവധി നിർദ്ദേശങ്ങളും, ക്ഷേമ പരിപാടികളിൽ നിന്ന് പിന്നോക്കം പോകാതെയും
വായ്പാ പലിശ നിരക്കിൽ കുറവു വരുത്തി കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാമ്പത്തിക വളർച്ച മുരടിച്ചതിനെ തുടർന്ന് ആറുമാസത്തിനിടെ തുടർച്ചയായ മൂന്നാം തവണയാണ് നിരക്കിളവ് പ്രഖ്യാപിക്കുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ അനുമാനം വീണ്ടും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യ 6.7% വളരുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന പണനയ നിർണയ സമിതിയുടെ (എംപിസി) അനുമാനം.
പ്രത്യക്ഷ നികുതി ഇളവുകളിലൂടെ കേന്ദ്ര സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ കൈയ്യിൽ മാത്രമാണ് കൂടുതൽ പണം നൽകിയത് എങ്കിൽ, മോണിറ്ററി പോളിസി തീരുമാനത്തിലൂടെ ഇന്ന് കേന്ദ്ര ബാങ്ക് എല്ലാ വിഭാഗം ജനങ്ങളുടെ കൈയ്യിലും പണ ലഭ്യത വർധിപ്പിച്ചു. നീണ്ട നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ്
കേരളത്തെ ഹെൽത്ത് ടൂറിസം രഗത്ത് ഒരു പ്രധാന ഹബ്ബായി വളർത്താൻ ബജറ്റിൽ ഊന്നൽ നൽകിയത് ഈ മേഖ യോൽ വലിയ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. ഈ വർഷം 50 കോടി ഇതിനായി വകയിരുത്തി. കേന്ദ്ര ബജറ്റിലും വലിയ ശ്രദ്ധയാണ് ഇക്കുറി ഹെൽത്ത് ടൂറിസത്തിന് നൽകിയിരിക്കുന്നത് ഏകദേശം 10 ബില്ല്യണ് അമേരിക്കന് ഡോളറിന്റെ
ഇന്നത്തെ ബജറ്റിൽ ബയോ എത്തനോൾ ഗവേഷണത്തിനും, ഉല്പാദനത്തിനുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ബയോ എത്തനോൾ ഉല്പാദനത്തിന് കാർഷിക വിളകളോ അവയുടെ ഉപോല്പന്നങ്ങളോ കൂടുതലായി കൃഷി ചെയ്യുന്നതിനും, ഉൽപ്പാദിപ്പിക്കുന്നതിനും കേരളത്തിന് കഴിയുമോ? അടിസ്ഥാന ഭക്ഷ്യ വസ്തുക്കൾക്ക് പോലും അന്യ സംസ്ഥാനങ്ങളെ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും പടിവാതിലിൽ നിൽക്കേ, ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നൊരു ‘മാജിക്’ ബജറ്റ് പ്രതീക്ഷിക്കാമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിലാദ്യമായി 87.50നും താഴേക്ക് നിലംപൊത്തി. ഒരുഘട്ടത്തിൽ മൂല്യം ഇന്ന് 87.57 എന്ന സർവകാല താഴ്ചയിലേക്ക് വീണു. ഇന്നലെ രേഖപ്പെടുത്തിയ 87.48 എന്ന റെക്കോർഡാണ് തകർന്നത്. റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്.
സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യിൽ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാൻ കേന്ദ്ര ബാങ്ക് വിപണിയിൽ നേരിട്ട് ഇടപെടുകയും (OMO) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയിൽ എത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി 13ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച പരിമിതമായ തോതിൽ വാണിജ്യ കരാറിലേക്കു നയിച്ചാൽ പ്രയോജനം കേരളത്തിനും. നിലവിൽ യുഎസ് വിപണി പിടിക്കുന്ന സുഗന്ധസത്തുകൾക്കും പാക്കേജ്ഡ് ഭക്ഷണത്തിനും സമുദ്രോൽപന്നങ്ങൾക്കുമെല്ലാം അധിക ഇറക്കുമതി ചുങ്കത്തിന്റെ ഭീഷണി ഒഴിവാകുകയും ചെയ്യും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിതനീക്കങ്ങൾ വിനയായില്ലെങ്കിൽ, ഇന്നാരംഭിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയോഗം (എംപിസി) പലിശനിരക്ക് 0.25 ശതമാനമെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തികലോകം. വെള്ളിയാഴ്ച രാവിലെ 10നാണ് പലിശനിരക്ക് പ്രഖ്യാപനം. അനുകൂല തീരുമാനമുണ്ടായാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും.
കേന്ദ്ര ബജറ്റിൽ റിബേറ്റ് പരിധി ഉയർത്തിയും സ്ലാബുകൾ പരിഷ്കരിച്ചും കൂടുതൽ പേർക്ക് ആദായനികുതിയിൽ ആശ്വാസം സമ്മാനിച്ചതിന് പിന്നാലെ, കേന്ദ്രസർക്കാർ ജിഎസ്ടി സ്ലാബുകളും പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെ 4 നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനെ തുടർന്ന് ക്രിപ്റ്റോ കറൻസി ആസ്തികൾ കുതിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് ചൈനയിൽ നിന്നുള്ള 'ഡീപ് സീക്' ശ്രദ്ധ ആകർഷിച്ചതോടെ ക്രിപ്റ്റോ കറൻസികൾ ഒന്ന് പതുങ്ങി ഉൾവലിഞ്ഞിരുന്നു. ഇനിയും ക്രിപ്റ്റോ കറൻസികൾ പിടിവിട്ടു ഉയരില്ലേ എന്ന ആശങ്കയിലാണ് നിക്ഷേപകർ. അമേരിക്ക
കൊച്ചി∙ ഗുജറാത്തിന്റെ മാത്രമല്ല ഇന്ത്യൻ സമ്പദ്ഘടനയുടെ തന്നെ തലയെടുപ്പായി മാറിക്കൊണ്ടിരിക്കുകയാണ് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് സിറ്റി). ഗൂഗിൾ, ബാങ്ക് ഓഫ് അമേരിക്ക, ഒറാക്കിൾ തുടങ്ങിയ മൾട്ടിനാഷനൽ കമ്പനികളുടെ പടുകൂറ്റൻ ഓഫിസുകൾ തന്നെ ഗിഫ്റ്റ് സിറ്റിയുടെ പ്രധാന്യം
രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകൾ കൂടുമ്പോൾ ഡോളർ നിക്ഷേപം ഉയരുന്നത് രൂപയെ തളർത്തുന്നു. ചൈനക്കും കാനഡയ്ക്കും, മെക്സികോയ്ക്കും ഇറക്കുമതി തീരുവ ചുമത്തിയതോടെ പൊതുവെ ആഗോളതലത്തിൽ മിക്ക രാജ്യങ്ങൾക്കിടയിലും പരിഭ്രാന്തി പരന്നിട്ടുണ്ട്. ഇന്ത്യയുടെ നില അതിശക്തം ഇന്ത്യൻ
ആർബിഐ നയ സമിതി (എംപിസി) യുടെ ഈ സാമ്പത്തിക വർഷത്തെ അവസാനത്തേതും ഈ കലണ്ടർ വർഷത്തിലെ ആദ്യത്തേതുമായ യോഗം 5 – 7 തീയതികളിലായി ചേരും. സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും പണപ്പെരുപ്പം അനഭിലഷണീയ നിലവാരത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആർബിഐ കൈക്കൊള്ളുന്ന ഏതു തീരുമാനവും വിപണിക്കു നിർണായകമായിരിക്കും.
കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞു. പുറമേ ആദായനികുതിയിലെ പുതിയ സ്കീമിലെ സ്ലാബുകൾ പരിഷ്കരിച്ചതും ഒട്ടേറെപ്പേർക്ക് ആശ്വാസം. ഇനി റിസർവ് ബാങ്കിന്റെ ഊഴമാണ്. കുറയ്ക്കുമോ പലിശഭാരം?
ഒരിടവേളയ്ക്കുശേഷം കേരളത്തിൽ ചരക്കു-സേവന നികുതി (GST) സമാഹരണത്തിൽ വളർച്ചനിരക്ക് കൂടി. കഴിഞ്ഞമാസം 8% വളർച്ചയോടെ കേരളത്തിൽ 2,989 കോടി രൂപ സമാഹരിച്ചെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
സാമ്പത്തികാവശ്യങ്ങൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. ഫെബ്രുവരി 4ന് റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി കടപ്പത്രങ്ങളിറക്കി 3,000 കോടി രൂപയാണ് കേരളം സമാഹരിക്കുക.
ന്യൂഡൽഹി ∙ കത്തെഴുതാക്കാലത്തു കഥ കഴിഞ്ഞെന്നു കരുതപ്പെട്ട തപാൽ വകുപ്പ് രാജ്യത്തു വൻ മടങ്ങിവരവിന്റെ പുതുകഥയെഴുതും. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്. ചരക്ക് ഗതാഗതം ഉൾപ്പെടെ രാജ്യത്ത് എല്ലാത്തരം വിനിമയത്തിനും പോന്ന കൂറ്റൻ സ്ഥാപനമായി ‘ഇന്ത്യ പോസ്റ്റിനെ’ മാറ്റുമെന്നു ധനമന്ത്രി നിർമല
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിയമം പരിഷ്കരിക്കുന്നുവെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ
ന്യൂഡൽഹി ∙ വ്യവസായ സ്ഥാപനങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ആയി വേർതിരിക്കുന്ന നിബന്ധനയിൽ ഇളവു വരുത്തി. ഇതുപ്രകാരം, എംഎസ്എംഇകളെ നിർണയിക്കുന്നതിനുള്ള നിക്ഷേപ പരിധി നിലവിലുള്ളതിന്റെ രണ്ടര മടങ്ങായി; വിറ്റുവരവ് ഇരട്ടിയും. എംഎസ്എംഇ നിർവചനം മാറുന്നതിങ്ങനെ ∙ സൂക്ഷ്മ (മൈക്രോ) വിഭാഗം: പ്രതിവർഷം 10 കോടി രൂപ വരെ
കൊച്ചി ∙ കോർപറേറ്റ് മേഖലയ്ക്കു ബജറ്റ് നിർദേശങ്ങളിൽ പൊതുവേ സംതൃപ്തി. വ്യവസായ സാരഥികളും വിവിധ സംഘടനകളും ബജറ്റിനെ ഒരേ സ്വരത്തിലാണു പിന്തുണയ്ക്കുന്നത്. അടിയന്തര സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശക്തമായ ശ്രമമാണു ബജറ്റ് നിർദേശങ്ങളിലുള്ളതെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി
തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പ്രത്യേക സഹായമെങ്കിലും കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന കേരളത്തിന്റെ പ്രതീക്ഷ പാഴായി. ഉടൻ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കും പിന്തുണയില്ല. വർഷങ്ങളായി ഇതാണു പതിവെന്നതിനാൽ സംസ്ഥാന സർക്കാരിനു വലിയ ഞെട്ടലില്ല. ധനവകുപ്പു
ന്യൂഡൽഹി ∙ പൂർണ ആദായനികുതിയൊഴിവിനുള്ള വാർഷിക വരുമാനപരിധി 7 ലക്ഷം രൂപയിൽനിന്നാണ് കേന്ദ്ര ബജറ്റിൽ ഒറ്റയടിക്കു 12 ലക്ഷമാക്കിയത്. 7– 12 ലക്ഷം രൂപ വാർഷികവരുമാനക്കാരായ ഒരു കോടിയാളുകൾക്കു നികുതിബാധ്യത പൂർണമായും ഒഴിവാകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇവർ 20,000 രൂപ മുതൽ 80,000 രൂപ വരെയാണ് ഒരു വർഷം
ഇന്നത്തെ ബജറ്റിൽ, വൈദ്യുത വാഹന ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) നീക്കം ചെയ്യാൻ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള ഒരു ചുവടു വെയ്പാണ് ഇത് എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2030-ഓടെ വാഹന വിൽപ്പനയുടെ 30
ന്യൂഡൽഹി∙ പൊട്ടറ്റോ ചിപ്സ് പോലെയുള്ള അൾട്ര പ്രോസസ്ഡ് ഭക്ഷ്യപദാർഥങ്ങൾക്ക് ഉയർന്ന ജിഎസ്ടി ഈടാക്കണമെന്നും ലേബലിങ് ചട്ടങ്ങൾ കർശനമാക്കണമെന്നും സാമ്പത്തിക സർവേ ശുപാർശ ചെയ്തു. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന അൾട്ര പ്രോസസ്ഡ് ഭക്ഷണങ്ങൾ നിരുത്സാഹപ്പെടുത്താൻ നടപടി വേണമെന്നാണ് ആവശ്യം. ഇത്തരം ഉൽപന്നങ്ങളുടെ വ്യാജമായ
ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ വിവരങ്ങൾ അതീവ രഹസ്യം. എന്നാൽ ബജറ്റിലുണ്ടാകുമെന്നുറപ്പുള്ളതു ചില സാങ്കേതിക പദങ്ങളാണ്. ബജറ്റിനെ അടുത്തറിയാൻ അവയുടെ പൊരുളെന്തെന്ന് അറിയണം. അതിനു സഹായകമാകുന്ന ഹ്രസ്വ വിവരണം ഇതാ: Advalorem Duty: വിശാലമായ അർഥത്തിൽ മൂല്യാധിഷ്ഠിത നികുതി
ന്യൂഡൽഹി∙ 2047ൽ വികസിത രാജ്യമായി മാറാൻ ഇന്ത്യ അടുത്ത 2 ദശാബ്ദങ്ങളിൽ 8% വീതം വളർച്ച നേടണമെന്ന് സാമ്പത്തിക സർവേ. വികസിത ഭാരതം കെട്ടിപ്പടുക്കാൻ 2030–32 വരെ കാർഷികേതര മേഖലകളിൽ പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കണമെന്ന നിലപാട് ഇത്തവണയും സാമ്പത്തിക സർവേ ആവർത്തിച്ചു. ഇതിനൊപ്പം നിക്ഷേപനിരക്ക് നിലവിലെ
വീണ്ടുമൊരു കേന്ദ്ര ബജറ്റ് മുന്നിലെത്തി നിൽക്കേ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷിക്കുന്നത് വലിയ ആനുകൂല്യങ്ങൾ. ചെറുകിട ഹോസ്പിറ്റാലിറ്റി പദ്ധതികൾക്കും വ്യാവസായിക പദവി നൽകണമെന്നതാണ് മുഖ്യ ആവശ്യം.
ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി.
പ്രതിസന്ധികളുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുന്നതായി വ്യക്തമാക്കിയും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ശക്തമാക്കാൻ ബിസിനസ് സംരംഭങ്ങളുടെമേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പട്ട് സാമ്പത്തിക സർവേ റിപ്പോർട്ട്.
സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യന്ത്രങ്ങളും മറ്റും വാങ്ങാനായി 60% വരെ സർക്കാർ ഗാരന്റിയിൽ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്. ഗാരന്റി നിൽക്കുന്ന വായ്പാത്തുക പരമാവധി 100 കോടി രൂപയായിരിക്കും.
35 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജരാണു വിദേശത്തു ജീവിക്കുന്നത്; ലോകത്തെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രവാസി സമൂഹങ്ങളിലൊന്ന്. ബിസിനസ്, നിക്ഷേപങ്ങൾ, ജോലി എന്നിവയിലൂടെ വിദേശത്തു സമ്പത്തു കെട്ടിപ്പടുത്ത ഉയർന്ന ആസ്തിയുള്ള വ്യക്തികളാണ് (ഹൈ നെറ്റ്വർത് ഇന്റിവിജ്വൽസ് – എച്ച്എൻഐസ്) അവരിൽ ഏറെയും.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് (budget 2025), ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. നിർമലയുടെ തുടർച്ചയായ 8-ാം ബജറ്റ് അവതരണമാണിത്. തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ നിർമല സ്വന്തമാക്കിയിരുന്നു.
ഒരു സാദാ ഓംലറ്റിന് എന്തുവില വരും? ഹോട്ടലുകളിലും തട്ടുകടകളിലും ശരാശരി 30 രൂപ. എന്നാൽ ഒരു സ്റ്റാർ ഹോട്ടൽ ഓംലറ്റിന് ഈടാക്കിയ വിലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. കിരണിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ നിരവധി കമന്റുകൾ.
കഴിഞ്ഞ 25 വർഷങ്ങളിലും ബജറ്റ് പ്രഭാഷണത്തിനു വേദിയൊരുക്കിയ മലയാള മനോരമയുടെ ഈ വർഷത്തെ പ്രഭാഷണം നിർവഹിക്കുന്നതു പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. രാജീവ് കുമാർ. ഫെബ്രുവരി 5നു വൈകിട്ട് 6നു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലാണു പ്രഭാഷണം. പ്ളാനിങ് കമ്മിഷനു പകരം സ്ഥാപിതമായ നിതി ആയോഗിന്റെ വൈസ് ചെയർമാനായും ധന മന്ത്രാലയത്തിൽ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുള്ള രാജീവ് കുമാർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ ചീഫ് ഇക്കോണമിസ്റ്റായിരുന്നിട്ടുണ്ട്.
സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലായതിനാൽ ഉത്തേജനം നൽകാൻ ഒട്ടേറെ നടപടികൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. കാർഷിക വരുമാനത്തിന്റെയും മൂലധന നിക്ഷേപത്തിന്റെയും വർധനയ്ക്കുള്ള നടപടികൾ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. മൂലധന വിഹിതം കൂട്ടുമ്പോൾ റോഡ് ഉൾപ്പെടെ ഒട്ടേറെ നിർമാണങ്ങൾക്ക് ആ തുക ലഭിക്കും. അതിന്റെ വിനിയോഗം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സങ്കീര്ണമായ ജിയോ-പൊളിറ്റിക്കല്, ജിയോ-സാമ്പത്തിക ഘടകങ്ങള് വെല്ലുവിളി ഉയര്ത്തുന്ന ഒരു സാഹചര്യത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ 8.2 ശതമാനത്തില് നിന്ന് 2025 സാമ്പത്തിക വര്ഷത്തില് ഇന്ത്യയുടെ വളര്ച്ചാ നിരക്ക് 6.4 ശതമാനത്തിലേക്ക്
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റും ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ എട്ടാമത്തെ ബജറ്റുമാണ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നത്. ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ സുശക്തമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും ഉയർന്ന
വരുന്ന ബജറ്റിൽ എന്തിനൊക്കെ വില കുറയുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് സാധാരണക്കാർ. പണപ്പെരുപ്പം പോക്കറ്റ് ചോർച്ച കൂട്ടുന്നതിനാൽ ഇത് നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ പച്ചക്കറി മുതൽ ഗതാഗതം വരെ എല്ലാത്തിനും വില കുറയുമെന്നതിനാൽ ബജറ്റിൽ
കേരളത്തെ പ്രധാനപ്പെട്ട കയറ്റുമതി സംസ്ഥാനമാക്കുകയെന്ന കാഴ്ചപ്പാടോടെ വ്യവസായ വകുപ്പ് തയാറാക്കിയ കേരള കയറ്റുമതി പ്രോത്സാഹന നയത്തിനു മന്ത്രിസഭ അംഗീകാരം നൽകി. കയറ്റുമതിരംഗത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് വെയർഹൗസിങ്, കോൾഡ് സ്റ്റോറേജ്, ലോജിസ്റ്റിക് സൗകര്യമൊരുക്കുന്നതിന് ഒരു കോടി രൂപ വരെ സബ്സിഡി നൽകാൻ നയത്തിൽ നിർദേശമുണ്ട്.
സാമ്പത്തിക വളർച്ച മന്ദീഭവിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തിരിക്കെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച അവതരിപ്പിക്കുന്നതു സുശോഭന ഭാവി വിഭാവനം ചെയ്യുന്ന സ്വപ്ന ബജറ്റായിരിക്കുമോ? മുൻകാല ധനമന്ത്രിമാരുടെ ബജറ്റുകളിൽ ചിലതു നിർദേശങ്ങളുടെ സവിശേഷത കൊണ്ടു ശ്രദ്ധേയമായപ്പോൾ അവയ്ക്കു സ്വപ്ന ബജറ്റെന്നും ബ്ലാക് ബജറ്റെന്നുമൊക്കെ വ്യത്യസ്ത വിശേഷണങ്ങൾ ചാർത്തിക്കൊടുത്ത മാധ്യമങ്ങൾ നിർമലയുടെ ബജറ്റിന് എന്തു പേരാകും നൽകുക?
വിവിധ ഇനം ഒഴിവുകൾക്കും ഇളവുകൾക്കും പരിഗണിക്കപ്പെടുന്ന വരുമാന പരിധി പണപ്പെരുപ്പത്തിനോ ജീവിതച്ചെലവിനോ ആനുപാതികമായി പരിഷ്കരിക്കാത്തതിനാൽ ആനുകൂല്യങ്ങളുടെ പ്രയോജനം അർഹമായ തോതിൽ ആദായ നികുതിദായകർക്കു ലഭിക്കാതെപോകുന്നു.
ചൈനയിലെ നിക്ഷേപത്തെക്കുറിച്ചു വിദേശ രാജ്യങ്ങൾ 2020 നു ശേഷം ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.ചൈനയിൽ നിലവിലുള്ള നിക്ഷേപം തുടരണോ, പുതിയ നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ അമേരിക്കയും യൂറോപ്പും വേണ്ട എന്ന അഭിപ്രായക്കാരാണ്. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറക്കാൻ ചൈന പ്ലസ് വൺ പോളിസി സഹായിക്കുമെന്നാണ്
മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപിക്കാൻ വിദേശികൾക്കും അനുമതി നൽകി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിക്ഷേപത്തിനാണ് അനുമതിയെന്ന് സൗദി ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) അറിയിച്ചു.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ (Modi 3.0) ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) അവതരിപ്പിക്കവേ, കഴിഞ്ഞവർഷം ജൂലൈ 23ന് ഇന്ത്യൻ ഓഹരി വിപണി നിലതെറ്റി വീഴുന്നതായിരുന്നു കാഴ്ച. സെൻസെക്സ് (sensex) ഒരുവേള 1,278 പോയിന്റും നിഫ്റ്റി (nifty) 435 പോയിന്റും മൂക്കുകുത്തി.
ന്യൂഡൽഹി∙ 'ഹൽവ പാചക'ത്തോടെ കേന്ദ്രബജറ്റിന്റെ അന്തിമനടപടികൾ ആരംഭിച്ചു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിലും ബജറ്റ് അവതരണം അന്നു തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഓഹരി വിപണികൾ ഫെബ്രുവരി ഒന്നിനും പ്രവർത്തിക്കും. കേന്ദ്ര
സംസ്ഥാനങ്ങളുടെ സാമ്പത്തികനില വിലയിരുത്താനായി നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തികഭദ്രതാ സൂചികയിൽ (ഫിസ്കൽ ഹെൽത്ത് ഇൻഡക്സ്) 18 പ്രധാന സ്ഥാനങ്ങളുടെ നിരയിൽ കേരളം 15–ാമത്. ഏറ്റവും പിന്നിലുള്ള 4 സംസ്ഥാനങ്ങളിലൊന്നാണ് (ആസ്പിറേഷനൽ) കേരളം.
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ‘ഹൽവ സെറിമണി’ക്ക് പാർലമെന്റിലെ നോർത്ത് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ധനമന്ത്രാലയം ഇന്നു വേദിയാകും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നേതൃത്വം നൽകും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11ന് നിർമല അവതരിപ്പിക്കുക.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ഇന്ത്യ പവിലിയനിൽ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കേരളം. കേരളത്തെ ഡീപ്ടെക് ഹബ്ബാക്കി മാറ്റണമെന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെഷനിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണം, സ്പേസ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡീപ്ടെക് നവീകരണത്തിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളും കേരളത്തിന്റെ സംഭാവനകളും ചർച്ച ചെയ്തു.
എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെന്ന നാളുകളായുള്ള ആവശ്യം ധനമന്ത്രി നിർമ്മല സീതാരാമൻ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ആയിരിക്കും അവതരിപ്പിക്കുക. ഓരോ വർഷവും ബജറ്റിന് മുന്നോടിയായി, വിവിധ മേഖലകളിൽ
കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ (RBI Dividend) നിന്ന് ഈ വർഷവും ‘ബംപർ ലോട്ടറി’ (bumper payout) അടിച്ചേക്കും. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ആദായനികുതിയിൽ കാതലായ മാറ്റങ്ങൾ വരുത്തി നികുതിദായകർക്ക് ആശ്വാസം നൽകാൻ ഇക്കുറി ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ പുതിയ സ്കീമിൽ 7 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 10% ആദായനികുതിയാണ് ബാധകം.
സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തിക വർഷം (2024-25) മാത്രമെടുത്ത കടം 36,000 കോടി രൂപ കവിഞ്ഞു. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, വികസനാവശ്യങ്ങൾക്ക് പണം ഉറപ്പാക്കൽ എന്നിവയ്ക്കായാണ് സംസ്ഥാന സർക്കാർ കടമെടുക്കുന്നത്.
‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം വിജ്ഞാപനമിറക്കി. വരുന്ന 31 വരെ പദ്ധതിയുടെ ഭാഗമാകാം. 31നകം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും.
അമേരിക്കയെ ലോകത്തിൻ്റെ ക്രിപ്റ്റോകറൻസി തലസ്ഥാനമാക്കി മാറ്റുമെന്ന് പറഞ്ഞ പ്രസിഡൻ്റ് ട്രംപ്, സ്വന്തം പേരിലും, ഭാര്യയുടെ പേരിലും പുതിയ മീം നാണയങ്ങൾ അവതരിപ്പിച്ചു. ട്രംപ്, മെലാനിയ നാണയങ്ങൾ സ്ഥാനാരോഹണ ദിനമായ ഇന്നലെ കുതിച്ചുയർന്നിരുന്നു. നർമ സ്വഭാവമുള്ള ഒരു ക്രിപ്റ്റോ കോയിൻ ആണ് മീം കോയിൻ
Results 1-100 of 217