Activate your premium subscription today
ചെന്നൈ ∙ പാളത്തിലെ അറ്റകുറ്റപ്പണികളെത്തുടർന്ന് നമ്പർ 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് 28നു നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിലിനും – ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തില്ല.മടക്ക സർവീസ് (16128) 29നു നാഗർകോവിലിൽനിന്നു പുലർച്ചെ 5.15നു പുറപ്പെടും.
ചെന്നൈ ∙ ചൂടിൽ വിയർക്കുന്ന നഗരത്തിന് ആശ്വാസം പകർന്ന് നവീന സൗകര്യങ്ങളോടെയുള്ള പാർക്കുകൾ തുറന്ന് സർക്കാരും കോർപറേഷനും. വീടിനകത്തും പുറത്തും കടുത്ത ചൂട് തുടങ്ങിയതോടെ കാറ്റും കുളിരുമുള്ള ഇടങ്ങൾ തേടുകയാണ് നഗരവാസികൾ. ഈ സാഹചര്യത്തിലാണ് മികച്ച സൗകര്യങ്ങളോടെയുള്ള പാർക്കുകൾ നഗരവാസികളെ സ്വാഗതം ചെയ്യുന്നത്.
ചെന്നൈ ∙ മലയാളം മിഷന്റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തുന്ന ചാപ്റ്ററുകളിൽ പ്രഥമസ്ഥാനം തമിഴ്നാടിനാണെന്ന് മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. ആഗോളതലത്തിലെ മികച്ച മലയാളം മിഷൻ ചാപ്റ്ററിനുള്ള ‘കണിക്കൊന്ന’ പുരസ്കാരം തമിഴ്നാടിനു ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ആഹ്ലാദസംഗമ’ത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെന്നൈ ∙ കിലാമ്പാക്കം ബസ് ടെർമിനസിൽ (കെസിബിടി) നിന്ന് നഗരത്തിലേക്കുള്ള യാത്രയ്ക്ക് ഓട്ടോകളെയും ടാക്സികളെയും ആശ്രയിക്കുന്നവർക്ക് സന്തോഷവാർത്ത. ടെർമിനസിൽ ഓല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ കിയോസ്ക് അനുവദിക്കാൻ ചെന്നൈ മെട്രോപ്പൊലിറ്റൻ ഡവലപ്മെന്റ് അതോറിറ്റി (സിഎംഡിഎ) തീരുമാനിച്ചു. കാബ്
ചെന്നൈ ∙ 1,000 കോടിയിലേറെ രൂപയുടെ ഇലക്ട്രോണിക്സ് നിർമാണ കേന്ദ്രങ്ങൾ തമിഴ്നാട്ടിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഐടി ഹാർഡ്വെയർ, എസി, ഫ്രിജ്, വാഷിങ് മെഷീൻ അടക്കമുള്ള ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഇലക്ട്രോണിക് ഘടകങ്ങളുടെ 2 നിർമാണ കേന്ദ്രങ്ങളാണു സ്ഥാപിക്കുക.ഇവിടെ
ചെന്നൈ∙ വൈവിധ്യമാർന്ന ഇഫ്താർ വിഭവങ്ങളുടെ കേന്ദ്രമായി എഗ്മൂർ കാസാ മേജർ റോഡ്. മലയാളിയുടെ സ്വന്തം കുലുക്കി സർബത്ത് മുതൽ സ്പെഷൽ ഹലീം വരെയുള്ള വിഭവങ്ങളാണു വഴിയിലുടനീളം ഒരുക്കിയിട്ടുള്ളത്. പാന്തിയൻ റോഡിൽ നിന്നു കാസാ മേജർ റോജിലേക്കു പ്രവേശിക്കുന്നവരെ ആദ്യം വരവേൽക്കുക പല ചേരുവകളോടു കൂടി കുലുക്കി
ചെന്നൈ ∙ റഷ്യൻ സർക്കാരിൽനിന്ന് 2,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് 2 വ്യവസായികളിൽ നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഇൻഡോ–റഷ്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി ജനറൽ പി.തങ്കപ്പനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ടി നഗർ സ്വദേശിയായ വ്യവസായി കൗശിക്
ചെന്നൈ ∙ രണ്ടായിരം രൂപയുടെ പാസെടുത്ത് എസി, നോൺ എസി ബസുകളിൽ ഒരു മാസത്തേക്ക് യാത്ര ചെയ്യാവുന്ന പദ്ധതിയുമായി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി). നിലവിൽ വിതരണം ചെയ്യുന്ന 1000 രൂപയുടെ പാസ് എസി ബസുകളിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാലാണ് പുതിയ പാസുകൾ പുറത്തിറക്കുന്നത്. ജൂൺ മാസത്തോടെ കൂടുതൽ എസി
ചെന്നൈ ∙ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വിനോദ സഞ്ചാര വാഹനങ്ങളുടെ എണ്ണത്തിനു മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 6,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 8,000 വാഹനങ്ങളും മാത്രമേ അനുവദിക്കൂ. കൊടൈക്കനാലിലേക്ക് പ്രവൃത്തി ദിവസങ്ങളിൽ പ്രതിദിനം 4,000 വാഹനങ്ങളും വാരാന്ത്യങ്ങളിൽ 6,000 വാഹനങ്ങളും മാത്രമായും ചുരുക്കി. സർക്കാർ ബസുകൾ, ട്രെയിനുകൾ തുടങ്ങിയ പൊതുഗതാഗതം ഉപയോഗിച്ച് ഹിൽ സ്റ്റേഷനുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും പ്രദേശവാസികളുടെ വാഹനങ്ങൾക്കും അവശ്യവസ്തുക്കൾ കൊണ്ടുപോകുന്നവർക്കും ഈ പരിധി ബാധകമല്ലെന്ന് ജസ്റ്റിസുമാരായ എൻ.സതീഷ് കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ചെന്നൈ ∙ നിർത്തിയിടാൻ സ്ഥലം ഉള്ളവർക്കു മാത്രം വാഹനം വാങ്ങാൻ അനുമതി നൽകുന്ന പാർക്കിങ് നയവുമായി സർക്കാർ. സ്വകാര്യ വാഹനം റജിസ്റ്റർ ചെയ്യാൻ പാർക്കിങ് തെളിവ് ഹാജരാക്കണമെന്നത് അടക്കം ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) തയാറാക്കിയ പാർക്കിങ് നയത്തിന് സംസ്ഥാന സർക്കാർ
Results 1-10 of 3568