Activate your premium subscription today
പത്തനംതിട്ട ∙ സ്വകാര്യ ബസ് തട്ടി വഴിയാത്രക്കാരന് ഗുരുതര പരുക്കേറ്റു. കോന്നി സ്വദേശിയായ സജിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 7.30ന് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപത്തെ ബാർ ഹോട്ടലിന് മുൻപിലായിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തു നിന്ന് സ്റ്റാൻഡിലേക്ക് വന്ന ബസ് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ
റാന്നി ∙ പമ്പാനദിയിൽ ജലനിരപ്പ് കൂടുതൽ താണാൽ മേജർ ജല വിതരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി. റാന്നി, വടശേരിക്കര, പഴവങ്ങാടി എന്നീ വില്ലേജുകളിലെ ജല വിതരണത്തെ ഇതു സാരമായി ബാധിക്കും. പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആനപ്പാറമല പ്ലാന്റിൽ ശുദ്ധീകരിച്ച് ആനപ്പാറമല,
അടൂർ ∙ ഏഴംകുളം തൊടുവക്കാട്ടുള്ള ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മദ്യം കൊടുത്തു മർദിച്ചെന്ന പരാതി വ്യാജമെന്ന് അടൂർ പൊലീസ്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാർ, ഇൻസ്പെക്ടർ ശ്യാം മുരളി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരാതി കളവാണെന്ന്
പത്തനംതിട്ട ∙ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന് 25 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗകോടതി. ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ കടുവാക്കുഴി ചൂരംകുറ്റിക്കൽ വീട്ടിൽ ഭുവനേശ്വരൻ പിള്ള (മണി–60) ആണ് ശിക്ഷിക്കപ്പെട്ടത്. കീഴ്വായ്പൂര്
പത്തനംതിട്ട ∙ ആളുമാറിയുള്ള പൊലീസ് മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ് നിലത്തുവീണിട്ടും പൊലീസ് വീണ്ടും മർദിച്ചതായി സിത്താര മോൾ. തോളെല്ലിനുണ്ടായ പൊട്ടലിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സിത്താരയിപ്പോൾ. ‘വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ഞങ്ങളെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാർ മർദിച്ചത്. കാര്യമെന്താണെന്നു ചോദിച്ചിട്ടു പോലും പറഞ്ഞില്ല. അടിക്കാൻ തുടങ്ങിയതോടെ ഞങ്ങൾ ഓടി. പക്ഷേ ഞാനും ഭർത്താവും നിലത്തുവീണുപോയി. നിലത്തുവീണ ഞങ്ങളെ പൊലീസ് ലാത്തികൊണ്ട് അടിച്ചു. സ്ത്രീയാണെന്ന പരിഗണനപോലും ഉണ്ടായില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നില്ല. കൈക്ക് പരുക്കുപറ്റിയ എനിക്ക് എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു.
ജലവിതരണം മുടങ്ങും: തിരുവല്ല ∙ ടികെ റോഡിൽ മഞ്ഞാടി മുതൽ കറ്റോട് പാലം വരെ പഴക്കം ചെന്ന ജലവിതരണ പൈപ്പ് മാറ്റിയിടുന്നതിനാൽ പ്രദേശത്ത് നാളെ വരെ ജലവിതരണം മുടങ്ങും.
മാടമൺ ∙ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും കൃതികളും ജനഹൃദയങ്ങളിലെത്തിക്കുന്നതിനായി തുടക്കമിട്ട 30ാം ശ്രീനാരായണ കൺവൻഷനുള്ള ഒരുക്കങ്ങൾ പമ്പാ മണൽപ്പുറത്തു പൂർത്തിയായി. മാടമൺ വള്ളക്കടവിലെ കൺവൻഷൻ സ്ഥലത്ത് പന്തലും പമ്പാനദിയിൽ താൽക്കാലിക പാലവും നിർമിച്ചു. ഇന്നു മുതൽ 9 വരെയാണ് കൺവൻഷൻ. സീതത്തോട് ഗുരുദേവ
ഇട്ടിയപ്പാറ ∙ റോഡുകൾ കയ്യേറി വഴിയോരക്കച്ചവടം തൃകൃതിയായി നടക്കുമ്പോഴും പൊലീസും പഞ്ചായത്തും കാഴ്ചക്കാർ. ഇട്ടിയപ്പാറ ടൗണിലും പരിസരങ്ങളിലും നിരത്തുകളിൽ നടത്തുന്ന വഴിവാണിഭക്കാർക്കെതിരെയാണു നടപടിയില്ലാത്തത്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ചെത്തോങ്കര–റാന്നി വലിയപാലം വരെ വഴിവാണിഭക്കാർ നിരന്നിട്ടുണ്ട്.
ശബരിമല ∙ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സ്ഥിരം കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളൊരുക്കണമെന്നു ചൂണ്ടിക്കാട്ടി ശബരിമലയുടെ ചുമതലയുണ്ടായിരുന്ന പ്രത്യേക എഡിഎം ജില്ലാ ഭരണകൂടത്തിനു ശുപാർശ നൽകി. ചരിത്രത്തിലാദ്യമായി ശബരിമലയിൽ മണ്ഡലകാലത്ത് തത്സമയ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയത് കഴിഞ്ഞ സീസണിലാണ്.
മല്ലപ്പള്ളി ∙ പുവനക്കടവ്–ചെറുകോൽപുഴ റോഡിൽ ഒരുവർഷം മുൻപു നടത്തിയ ബിഎം ആൻഡ് ബിസി ടാറിങ്ങിൽ വിള്ളൽ. പാടിമൺ കൊടുംവളവിനു സമീപത്തായി രണ്ടിടങ്ങളിലാണു ടാറിങ്ങിനു വിള്ളൽ സംഭവിച്ചിരിക്കുന്നത്. ചില സ്ഥലത്തു ടാറിങ് താഴ്ന്നിട്ടുമുണ്ട്. 2023 ഡിസംബറിൽ ടാറിങ് നടത്തിയെങ്കിലും 2 മാസത്തിനുള്ളിൽ കേടുപാടുകൾ
അടൂർ ∙ തെങ്ങമത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന 2 യുവാക്കളെ ബൈക്കിലെത്തിയ സംഘം മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. തെങ്ങമം ഹരിശ്രീയിൽ അഭിരാജ് (29), വിഷ്ണുമോഹൻ (28) എന്നിവർക്കാണു മർദനമേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. തെങ്ങമം പെട്രോൾ പമ്പിനു സമീപത്തായി 4 ബൈക്കുകളിലായി ഇരുന്നവർ
പത്തനംതിട്ട ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകൾക്കും പാലങ്ങൾക്കും ടോൾ പിരിക്കാനുള്ള ശുപാർശ നടപ്പാക്കിയാൽ ജില്ലയിൽ ബാധിക്കുന്നത് 2 പദ്ധതികളെ. കൈപ്പട്ടൂർ – ഏഴംകുളം റോഡ്, അബാൻ മേൽപാലം. 50 കോടിയിലേറെ രൂപ ചെലവിൽ നിർമിക്കുന്ന റോഡുകൾക്കും പാലങ്ങൾക്കുമാണു ടോൾ ഏർപ്പെടുത്താൻ ശുപാർശയുള്ളത്.
പള്ളിക്കൽ ∙ ഏഴു വർഷമായി ജല അതോറിറ്റിയുടെ പൈപ്പുലൈനുകളിൽ കൂടി പള്ളിക്കൽ പ്രദേശത്ത് വെള്ളമെത്താത്ത പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തീവ്രശ്രമത്തിൽ. ആനയടി–കൂടൽ റോഡു നവീകരണത്തിന്റെ ഭാഗമായി വെള്ളച്ചിറ മുതൽ പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന്റെ ഭാഗം വരെ ജർമൻ ടെക്നോളജിയിൽ റോഡ് നിർമിച്ച സമയത്ത് പൈപ്പ്
പത്തനംതിട്ട ∙ ഏനാത്ത് പെട്രോൾ പമ്പിന് വടക്ക് എംസി റോഡരികിലെ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടയിലേക്ക് പട്ടാപ്പകൽ കാട്ടുപന്നി കുതിച്ചുകയറി. ഈ സമയം കടയിലുണ്ടായിരുന്ന ജീവനക്കാരി പരുക്കേൽക്കാതെ രക്ഷപെട്ടു. പന്നി കയറിയപ്പോൾ തന്നെ ഇവർ പെട്ടെന്ന് പുറത്തേക്കിറങ്ങി. മൂന്ന് മിനിറ്റ് കഴിഞ്ഞാണ് പന്നി ഇറങ്ങി പോയത്. ബുധനാഴ്ച പത്തരയോടെയായിരുന്നു
പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പൊലീസിന്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് ഇവരെ പൊലീസ് തല്ലിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും പൊലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
പത്തനംതിട്ട∙ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ജിനുവിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.
പത്തനംതിട്ട∙ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് മർദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്കു സാരമായ പരുക്കേറ്റു. രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്. ബാറിനു സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് ആളുമാറി ഇവർക്കു നേരെ തിരിഞ്ഞെന്നാണു
പത്തനംതിട്ട ∙ ശതാബ്ദിയുടെ നിറവിൽ കൂടൽ ബഥേൽ മാർത്തോമ്മാ പള്ളി. 1926–ലാണ് ഇടവക സ്ഥാപിതമായത്. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നാളെ ഇടവക കൺവൻഷനും 9ന് ശതാബ്ദി സമ്മേളനവും നടക്കും. നാളെ വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, തുടർന്ന് കൺവൻഷൻ ഇടവക വികാരി റവ. ടി.കെ.അലക്സാണ്ടർ തരകൻ ഉദ്ഘാടനം ചെയ്യും. സി.എസ്.ജയൻ മൈലം
തിരുവല്ല ∙ ഫാലിനോപോപ്സുകളും ലില്ലിപ്പൂക്കളും പുഷ്പമേളയിൽ മനം കവരുന്നു. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ പൂവുകൾ വർണം കൊണ്ടും ആകൃതിയിലും അപൂർവ ഇനത്തിൽപെട്ടതാണ്. ഇതളുകളുടെ എണ്ണം കൊണ്ടും വ്യത്യസ്തതയിലുമാണു ലില്ലിപ്പൂക്കൾ ആകർഷകമാകുന്നത്. 2 ഇതൾ വീതമുള്ള ലില്ലിയുടെ ഓറിയന്റൽ ഇനങ്ങളും കടുത്ത ചുവപ്പു
മണക്കാല∙ കെഐപി കനാൽ ചോർന്നു മണക്കാല ജനശക്തിനഗർ ഭാഗത്ത് വീട്ടിലേക്കു വെള്ളം കയറിയതിനാൽ കുടുംബം ദുരിതത്തിൽ. മറ്റൊരു വീടിന്റെ പുരയിടം മുങ്ങി റബർ കൃഷിക്കു നാശം നേരിട്ടു. മുൻ വർഷങ്ങളിലും കനാൽ തുറന്നു വിടുമ്പോൾ ഈ രണ്ടു വീട്ടുകാരും ബുദ്ധിമുട്ടുകയാണ്. പ്രധാന കനാലിന്റെ കോൺക്രീറ്റ് ഭിത്തി തകർന്നതിനാൽ കദളി
രാജ്യാന്തര ചലച്ചിത്ര മേള: തീയതികളിൽ മാറ്റം റാന്നി ∙ സെന്റ് തോമസ് കോളജ് വജ്ര ജൂബിലിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും റാന്നി ഫാസും ചേർന്നു 13നും 14നും 15നും നടത്താനിരുന്ന രാജ്യാന്തര ചലച്ചിത്ര മേള 24, 25, 16 എന്നീ തീയതികളിലേക്കു മാറ്റിയതായി സംഘാടക സമിതി അറിയിച്ചു. റാന്നി സെന്റ് തോമസ് കോളജും
അരുവാപ്പുലം∙പഞ്ചായത്തിലെ വയോജന ക്ലബ്ബുകളിലെ അംഗങ്ങൾക്കായി വിനോദയാത്ര നടത്തി. വയോജന ക്ഷേമത്തിനായി പഞ്ചായത്ത് പ്രത്യേകം തുക വകയിരുത്തി തയാറാക്കിയ പദ്ധതിയിലായിരുന്നു വിനോദയാത്ര. പഞ്ചായത്തിൽ നിന്ന് ആലപ്പുഴയിലെത്തി ബോട്ടിങ്ങിനു ശേഷം ബീച്ചിൽ സായാഹ്നത്തിൽ ഒത്തുചേർന്നത് വയോജനങ്ങൾക്ക് ഏറെ ഉല്ലാസം
ഇരവിപേരൂർ ∙ ജംക്ഷനിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു. ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ, ജംക്ഷനിൽ അപകടങ്ങൾ ഉണ്ടാകുന്നതു പതിവാണ്. ഇതൊഴിവാക്കാൻ സെന്റ് ജോൺസ് സ്കൂൾ മാനേജ്മെന്റ് മുൻകയ്യെടുത്ത് സ്കൂൾ വളപ്പിൽ 2 വർഷം മുൻപ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നു. സ്കൂളിനു മുൻപിൽ സ്കൂട്ടർ
റാന്നി ∙ നടപ്പാതയിൽ റിബൺ കെട്ടി കാൽനടക്കാർക്കു സംരക്ഷണം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ റാന്നി വൈക്കം ഗവ. യുപി സ്കൂളിനു മുന്നിലെ കാഴ്ചയാണിത്.കോന്നി–പ്ലാച്ചേരി പാത വികസിപ്പിച്ചപ്പോൾ സ്കൂളിന്റെ മുറ്റത്തിന്റെ പാതി ഭാഗത്തോളം റോഡായി മാറിയിരുന്നു. 2 സ്കൂൾ കെട്ടിടങ്ങളുടെ മധ്യത്തിലുള്ള കലുങ്കും വീതി കൂട്ടി
തിരുവല്ല ∙ കാഴ്ചപരിമിതരായ 4 അംഗങ്ങളുള്ള ദലിത് കുടുംബത്തിനു മുന്നിൽ ഒടുവിൽ നീതിയുടെ വെളിച്ചം തെളിഞ്ഞു.ബിൽ തുക അടയ്ക്കാത്തതിനെതുടർന്ന് ഒരു വർഷം മുൻപ് ശുദ്ധജല കണക്ഷൻ വിഛേദിക്കപ്പെട്ട പട്ടികജാതി കുടുംബത്തിന് രമേശ് ചെന്നിത്തല എംഎൽഎയുടെ ഗാന്ധിഗ്രാം പദ്ധതിയിൽനിന്ന് കുടിശിക അടച്ച് കണക്ഷൻ
വെണ്ണിക്കുളം ∙ ജംക്ഷനു സമീപത്തെ ബസ് സ്റ്റോപ്പു കയ്യടക്കി സ്വകാര്യ വാഹനങ്ങൾ. അനധികൃത വാഹന പാർക്കിങ് വർധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് വാഹനയാത്ര ദുരിതമാകുന്നതായി പരാതി.കോഴഞ്ചേരി-കോട്ടയം സംസ്ഥാനപാതയും ഇരവിപേരൂർ–വെണ്ണിക്കുളം–തടിയൂർ–റാന്നി റോഡും സന്ധിക്കുന്ന നാൽക്കവലയോടു
കോഴഞ്ചേരി ഈസ്റ്റ്∙ പന്നിശല്യം കാരണം കർഷകർ ദുരിതത്തിൽ. മുളാറമൺ, ഇടയോടി പാടശേഖരത്തിലെ 60 ഏക്കറോളം വരുന്ന നെൽപ്പാടത്തിലാണ് പന്നിക്കൂട്ടം ഇറങ്ങി കൊയ്യാറായ നെല്ലു ചവിട്ടിമെതിച്ചു നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാണിവള്ളിൽ കുര്യൻ അലക്സാണ്ടർ കൃഷിചെയ്യുന്ന 40 ഏക്കർ പാടശേഖരത്തിലാണ് പന്നിക്കൂട്ടം ഇറങ്ങി കൃഷി
പത്തനംതിട്ട∙ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള തോട്, സ്വകാര്യ വ്യക്തിയുടെ പുരയിടം എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഉപയോഗ ശേഷമുള്ള ഡയപ്പറുകൾ അതേപടി ഉപേക്ഷിച്ചിരിക്കുന്നതും കാണാം.
കാലാവസ്ഥ ∙ സംസ്ഥാനത്ത് താപനില ചില സ്ഥലങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 വരെ ഡിഗ്രി ഉയരാൻ സാധ്യത സൗജന്യ ജനറൽസർജറി ക്യാംപ് പന്തളം ∙ ജോസ്കോ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി മെഡിക്കൽ ക്യാംപ് നാളെയും 6നും 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്നു. സൗജന്യ
പേഴുംപാറ ∙ മരത്തിന്റെ ശിഖരങ്ങൾ ഹൈ പവർ വൈദ്യുതി ലൈനിലേക്ക് വളർന്നെത്തുമ്പോഴും കെഎസ്ഇബി അറിഞ്ഞമട്ടില്ല. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) പേഴുംപാറ ഗ്രൗണ്ടിനു മുകളിലൂടെ കടന്നു പോകുന്ന 220 കെവി ലൈനിന്റെ സമീപത്താണിത്.പിഐപിയുടെ സ്ഥലത്തു നിൽക്കുന്ന കൂറ്റൻ മരം വളർന്ന് ലൈനിനു സമീപത്തേക്കെത്തിയിട്ടുണ്ട്. ലൈനിൽ
Results 1-30 of 10000